അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് 19 ന് എതിരെ മരുന്ന് ഉപയോഗിക്കുവാൻ അനുമതിയും അംഗീകാരവും നൽകുന്ന ആദ്യ രാജ്യമായി യുഎഇ. അബുദാബി ആരോഗ്യ വകുപ്പിന്റെ എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടറായ ഡോക്ടർ ഒമർ നജീബ് പ്രമുഖ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഏതാനും ആഴ്ചകൾക്ക് മുൻപ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അതോറിറ്റി അംഗീകാരം നൽകിയ സോട്രോവിമാബ് എന്ന മരുന്നാണിത്. 85% കോട്ട കേസുകളിലെ മരണ നിരക്ക് കുറയ്ക്കുവാൻ ഈ മരുന്നിന് കഴിഞ്ഞു എന്നുള്ളതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.