ജുലൈആറുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ

0
76

ജുലൈആറുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് വിമാന കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച് തീരുമാനം അറിയിക്കുമെന്നും എമിറേറ്റ്സ്. ജൂൺ 24 മുതൽ ദുബായ്വിമാനത്താവളം വഴി താമസ വിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാമെന്ന് ദുബായ് പറഞ്ഞിരുന്നു. എന്നാൽ വിമാന കമ്പനികൾ ഇതുവരെ ബുക്കിങ്ങ് ആരംഭിച്ചിട്ടില്ല. യാത്ര സംബന്ധിച്ച് നിരവധി ആശയകുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനകമ്പനികൾ ടിക്കറ്റ് വിതരണം ആരംഭിക്കാത്തത്.

Leave a Reply