Pravasimalayaly

വയനാട്ടിൽ തിങ്കളാഴ്ച യു ഡി എഫ് ഹർത്താൽ

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ തിങ്കാളാഴ്ച ഹർത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വയനാട് വന്യജിവി സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇക്കോ-സെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മേഖലയിൽ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതിമുതൽ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാൻ പാടില്ല. ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിർമാണം ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല. മരം മുറിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഉള്ളത്

Exit mobile version