സ്ഥാനാര്‍ഥിത്വം ഇരുമുന്നണികളിലും പ്രതിഷേധം

0
17

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ പൊട്ടിത്തെറി തുടങ്ങിയെഹ്കില്‍ യുഡിഎഫില്‍ ദില്ലിയില്‍ അന്തിമ പട്ടിക തയാറാക്കുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പൊട്ടിത്തെറി.
ഇടതു മുന്നണിയില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിപിഎം പ്രവര്‍ത്തകരാണ് തെരവിലിറങ്ങിയത് കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്നും സിപിഎം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനമെങ്കില്‍ പൊന്നാനിയില്‍ ടി.എം സിദ്ദിക്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ സി.പി.എം പ്രവര്‍ത്തകരിലുണ്ടായ എതിര്‍പ്പാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് . സി.പി.എം പ്രവര്‍ത്തകര്‍ കുറ്റ്യാടി നഗരത്തില്‍ പ്രതിഷേധപ്രകടനമാണ് ഇന്നലേയും നടത്തിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക്‌നീക്കമുണ്ട്.  വടകര താലൂക്കിലെ കുറ്റ്യാടി, വടകര, നാദാപുരം എന്നിവിടങ്ങളില്‍ സി.പി.എമ്മിന് സ്ഥാനാര്‍ഥികളില്ലാത്തതും പ്രതിഷേധത്തിന ശക്തി പകരുന്നു.
വടകരയില്‍ എല്‍.ജെ.ഡിയും നാദാപുരത്ത് സി.പി.ഐയുമാണ മത്സരിക്കുന്നത?.

കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പി.സി ചാക്കോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സ്ഥിരമായി മത്സരിച്ചുവന്ന പലര്‍ക്കും ഇക്കുറി സീറ്റ് ഉണ്ടാവില്ലെന്ന സൂചനയുണ്ട്. ഇത് അറിഞ്ഞതു മുതല്‍ ഇവര്‍ സമ്മര്‍ദഗ്രൂപ്പായി രംഗത്ത് എത്തിയിരിക്കയാണ്. ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, എം.എ വാഹിദ്, വര്‍ക്കല കഹാര്‍ ഉള്‍പ്പെടെയുള്ളഴര്‍ എങ്ങിനേയും മത്സരിക്കണമെന്ന നിലപാടിലാണ് രംഗത്തിള്ളത്.

Leave a Reply