യുഡിഎഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ

0
43

തിരുവനന്തപുരം: യുഡിഎഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ

തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റുമാരുടെ യോഗം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്ത് ഓണ്‍ലൈനായി ചേര്‍ന്നു.ഓരോ ജില്ലയിലെയും വിജയ സാധ്യത യോഗത്തില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.ചുരുങ്ങിയത് 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് യോഗം വിലയിരുത്തി.യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നെന്ന് ഡിസിസി പ്രസിഡന്റുമാര്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചു.രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യുഡിഎഫിന് മികച്ച വിജയം സമ്മാനിക്കാന്‍ സഹായകമായി.സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു.നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് പരാജയം മുന്നില്‍ കണ്ട സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സംഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിക്കുകയും ചെയ്തു. ഇതൊന്നും നേമത്ത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മധ്യകേരളത്തില്‍ യുഡിഎഫിന് അനുകൂലമായ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും.എറണാകുളം ജില്ലയില്‍ പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ ഉജ്ജ്വല വിജയം യുഡിഎഫിന് ഉറപ്പ്. ട്വൊന്റി ട്വൊന്റി ഉയര്‍ത്തിയ വെല്ലുവിളി അഭിമുഖീകരിച്ച കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും.മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ യുഡിഎഫിന് ഏറെ മുന്നേറാന്‍ സാധിച്ചു.സിപിഎമ്മും ബിജെപിയും മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് യോഗം വിലയിരുത്തി.

പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് തടയുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എല്ലാ നിയോജക മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികള്‍ ആര്‍ഒ മാര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കി താപാല്‍ വോട്ടിന്റെ കൃത്യമായ കണക്ക് ആവശ്യപ്പെടണം.താപാല്‍ വോട്ടിന്റെ മറവില്‍ വ്യാകമായ ക്രമക്കേട് എല്ലാ മണ്ഡലങ്ങളിലും പ്രകടമാണ്.വോട്ട് രേഖപ്പെടുത്തിയ പലരും താപാല്‍ വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇത്തരം കൃത്രിമങ്ങള്‍ക്ക് നേത്യത്വം നല്‍കിയത് സിപിഎമ്മാണെന്നും യോഗം വിലയിരുത്തി.

Leave a Reply