അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോ യോഗ്യതയ്ക്കായി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മേയ് രണ്ടാം തീയതി മുതലാണ് ആരംഭിക്കുക
February 2, 2021 മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാകും പരീക്ഷ. www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി മാർച്ച് രണ്ട് വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള സമയം മാർച്ച് മൂന്നുവരെയുണ്ട്. രാവിലെ ഒൻപത് മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടത്തുക. മൂന്ന് മണിക്കൂറാണ് ഈ കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ ദൈർഘ്യം. ആകെ രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക