യു ജി സി നെറ്റ് പരീക്ഷ മാറ്റി : പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് പ്രഖ്യാപിക്കും

0
23

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് മെയ് 2 മുതൽ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.പരീക്ഷയുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാർഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ്യുജിസി-നെറ്റ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന്നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉത്തരവിൽ പറഞ്ഞു.

Leave a Reply