Pravasimalayaly

പശു ശാസ്​ത്ര പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ​ സർവകലാശാലകൾക്കും സർക്കുലർ നൽകി യൂനിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമ്മീഷൻ (യുജിസി)

ഒരു വ്യക്​തിക്ക്​ പശു ശാസ്ത്രത്തിൽ എത്ര വൈദഗ്​ധ്യമുണ്ടെന്ന്​ ടെസ്റ്റ്​ ചെയ്യുന്നതിനുള്ള ‘കാമധേനു ഗോ വിഗ്യാൻ പ്രചാർ – പ്രസാർ പരീക്ഷ’ വിദ്യാർഥികളെകൊണ്ട്​​ എഴുതിക്കാനാണ്​ യൂനിവേഴ്​സിറ്റി വൈസ്​ ചാൻസലർമാർക്കെഴുതിയ സർക്കുലറിൽ​ യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്​. യുജിസി സെക്രട്ടറി രജനിഷ് ജെയിൻ ഒപ്പിട്ട സർക്കുലറിൽ അഫിലിയേറ്റഡ് കോളേജുകളെ ഇതേക്കുറിച്ച് അറിയിക്കാനും വിസികളോട് ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ തദ്ദേശീയ പശുക്കളുടെ സാമ്പത്തിക, ശാസ്ത്രീയ, പാരിസ്ഥിതിക, ആരോഗ്യ, കാർഷിക, ആത്മീയ പ്രസക്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് (ആർ‌കെ‌എ)പരീക്ഷ നടത്തുന്നത്.

പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജുകളിലും സർവകലാശാലകളിലും ഉള്ളവർക്കും ഓൺലൈൻ പരീക്ഷയെഴുതാം. കൂടാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും എഴുതാനുള്ള സൗകര്യമുണ്ട്​. പരീക്ഷ എഴുതുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും, സർക്കുലറിൽ പറയുന്ന

Exit mobile version