
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ആശംസകൾ നേർന്ന് യു കെ യിലെ മലയാളി സുഹൃത്തുക്കൾ ഒത്തുചേർന്നു. പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളുമടങ്ങിയ മലയാളി കൂട്ടായ്മ സത്യപ്രതിജ്ഞ ചടങ്ങുകൾ ഓൺലൈനിൽ കണ്ടു.

പി ജെ ജോസഫ്, എം എം മണി എന്നിവർക്ക് ശേഷമാണ് റോഷിയിലൂടെ ഇടുക്കിയ്ക്ക് ഒരു മന്ത്രിയെക്കൂടി ലഭിയ്ക്കുന്നത്.





20 വർഷമായി ഇടുക്കി നൽകുന്ന സ്നേഹത്തിന് പ്രത്യുപകാരമാണ് ഈ മന്ത്രി പദം.
1996ൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുക എന്ന ദൗത്യമേൽപിച്ചാണ് 2001ൽ റോഷിയെ യുഡിഎഫ് ഇടുക്കിയിലേക്കു നിയോഗിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന അന്ന് ജനതാദൾ പ്രതിനിധി എം.എസ്.ജോസഫിനെ 13719 വോട്ടിനു തോൽപിച്ചാണ് റോഷി തേരോട്ടം ആരംഭിച്ചത്.
2006ൽ 16340, 2011ൽ 15806 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. രണ്ടു തവണയും എതിരാളി സിപിഎമ്മിലെ സി.വി.വർഗീസ്.
2016ൽ ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിനെ 9333 വോട്ടിനു തോൽപ്പിച്ചു.
2016ലെ മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണ. ഒരു വ്യത്യാസം മാത്രം, റോഷി എൽഡിഎഫിലും ഫ്രാൻസിസ് ജോർജ് യുഡിഎഫിലുമായി. ഫലം വന്നപ്പോൾ റോഷിക്ക് 5573 വോട്ടിനു ജയം.

ഇടുക്കിയുടെ വികസന നായകൻ നിർമ്മിച്ച വ്യക്തി ബന്ധങ്ങളാണ് കരുത്തുറ്റ വിജയങ്ങൾക്ക് പിന്നിൽ. ഇരുപത് വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് നിന്നും ബസിറങ്ങി ഇടുക്കിയുടെ മിടുക്കൻ ആയിത്തീർന്ന റോഷി അഗസ്റ്റിന് കാലം നൽകിയ അംഗീകരമാണ് ഈ മന്ത്രി പദം.
റോഷി അഗസ്റ്റിന് ആശംസകൾ – പ്രവാസി മലയാളി ഡോട്ട് കോം