ആശങ്കയുടെയും ദുരിതത്തിന്റെയും കയ്പ്പുനീർ നൽകി കാലം മുൻപോട്ട് പോകുമ്പോൾ ആശ്വാസത്തിന്റെയും കിരണങ്ങൾ നൽകുന്നതും മുൻപോട്ട് സഞ്ചരിയ്ക്കുവാൻ പ്രതീക്ഷ നൽകുകയും ചെയ്യുന്നത് നല്ല മനസുകളുടെ പുണ്യപ്രവർത്തികളാണ്. ചില സന്ദർഭങ്ങളിൽ പണത്തിന് കടലാസ് കഷ്‌ണത്തിന്റെ വില പോലും ലഭിയ്ക്കാത്ത സമയങ്ങളിൽ അധ്വാനത്തിന്റെ ഒരു ഭാഗം അശരണർക്ക് നൽകുന്നവർ ശ്രെഷ്ഠരായി തീരുന്നു. ഇങ്ങനെ നന്മയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയറാവുകയാണ് യു കെ യിൽ താമസക്കാരായ സാജൻ പൗലോസ് അറയ്ക്കൽ, മിനി സാജൻ ദമ്പതികൾ.
നീലിശ്വരം – കമ്പനിപ്പടി പരേതനായ അറയ്ക്കൽ പൗലോസ് (Ex Military) പരേതയായ മേരി എന്നിവരുടെ സ്മരണയ്ക്കായിയാണ് സാജനും സഹധർമ്മിണിയും ചേർന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയത്.
യു കെ യിലെ നോട്ടിങ്ഹാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് സാജനും കുടുംബവും. ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സാജൻ തന്നാൽ കഴിയുന്ന എന്തും കാര്യങ്ങളും സമൂഹത്തിന് നൽകാൻ താല്പര്യമുള്ളയാളാണ്. എല്ലാവരോടും പുഞ്ചിരി തൂകിയും സ്നേഹ നിർഭരമായും ഇടപഴകുന്ന സാജന്റെ മുഖം ഒരിക്കൽ പരിചയപ്പെട്ടവർ മറക്കാനിടയില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ സാജന് പിന്തുണ സഹധർമ്മിണി മിനി സാജനും മക്കളുമാണ്.
അങ്കമാലി പുളിയനത്ത് വാങ്ങിയ 50 സെന്റ് സ്‌ഥലവും 10 ലക്ഷം രൂപയും നിർധരരായ 10 കുടുംബങ്ങൾക്ക് വീട് വെയ്ക്കുവാൻ കിഡ്നി ദാനം ചെയ്ത് അവയവ ദാനത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച ഫാദർ ഡേവിസ് ചിറമേൽ അച്ഛൻ നേതൃത്വം നൽകുന്ന ചാരിറ്റി ട്രസ്റ്റിനാണ് വീട് വെയ്ക്കുവാനുള്ള സ്‌ഥലവും 10 ലക്ഷം രൂപയും സൗജന്യമായി കൈമാറിയിരിക്കുന്നത്. ഈ സ്‌ഥലത്ത് പാവപ്പെട്ട 10 പേർക്കുള്ള സ്വപ്ന ഭവനം ഒരുങ്ങും.
ഈശോ പറഞ്ഞു ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ സഹായം ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് എന്ന്. മനുഷ്യൻ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി പായുമ്പോൾ അശരണരെയും നിരാലമ്പരെയും കരുതുന്നവർ സ്വർഗ്ഗരാജ്യത്തിന് ഉടമകളായി മാറുന്നു. സാജനും കുടുംബവും മാറിയ ലോകത്തിന് പ്രതീക്ഷ നൽകുന്ന മഹദ് വ്യക്തിത്വങ്ങളാണ്
സമൂഹം മാതൃകയാക്കേണ്ട ഈ നല്ല പ്രവർത്തിയ്ക്ക് പ്രവാസി മലയാളി മീഡിയ ടീമിന്റെ അഭിനന്ദനങ്ങൾ