Sunday, January 19, 2025
HomeNewsഎലിസബത്ത് രാജ്ഞിയുടെ ദേഹവിയോഗത്തിൽ ഒഐസിസി സറൈ റീജൺ അനുശോചിച്ചു

എലിസബത്ത് രാജ്ഞിയുടെ ദേഹവിയോഗത്തിൽ ഒഐസിസി സറൈ റീജൺ അനുശോചിച്ചു

ക്രോയ്‌ഡോൺ : എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ ഒഐസിസി സറൈ റീജൺ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിൽസൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , പ്രസിഡന്റിനു പുറമേ ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജും അനുശോചന പ്രസംഗം നടത്തി.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി എന്നും തുടര്‍ച്ചയായി 70 വര്‍ഷകാലമാണ് ഇവര്‍ അധികാരത്തിലിരുന്നതെന്നും, 1952 ലാണ് എലിസബത്ത് 2ന്റെ കിരീടധാരണം നടന്നതെന്നും വിൽസൻ ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു , തുടർന്ന് അനുശോചനമർപ്പിച്ച ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്കട്ടറി ബേബികുട്ടി ജോർജ് ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങള്‍ മുഴുവന്‍ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്തായിരുന്നുവെന്നും ഓർമ്മപ്പെടുത്തി , ഒഐസിസി നാഷണൽ കമ്മറ്റിയുടെ പേരിലുള്ള അനുശോധനം രേഖപെടുത്തുന്നതായും അദ്ദേഹം തന്റെ പ്രസംഗത്തിൽ അറിയിച്ചു. നാഷണൽ കമ്മറ്റി അംഗം ജയൻ റാം , റീജണൽ കമ്മറ്റി അങ്ങഗളായ , ബിജു വർഗീസ് , അനൂപ് ശശി , അഷറഫ് അബ്ദുല്ല , ജോർജ് അടൂർ , സാബു ജേക്കബ് വനിതാ അംഗങ്ങളായ ബീന മാത്യു , ശാരിക അമ്പിളി , ലില്ലിയ പോൾ , ആഷ ജോർജ് എന്നിവരും തുടർന്ന് അനുശോധനം അർപ്പിച്ചു സംസാരിച്ചു. .

ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും , ഭാരവാഹികളും രാജ്ഞിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജ്ഞിയെ ആദരിച്ചു. യോഗത്തിൽ തോമസ് ഫിലിപ്പ് (ജോജി) കൃതജ്ഞത രേഖപ്പെടുത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments