Pravasimalayaly

വ്യാഴം മുതല്‍ മാസ്‌ക് ധരിക്കേണ്ട; ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും

അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴം മുതല്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല അതുപോലെ ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസും ആവശ്യമില്ല.അതുപോലെ ഇനി വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവിധാനവും ആവശ്യമില്ലയെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു ഇത് ചൂണ്ടികാട്ടിയിരുന്നു ബോറിസ് ജോണ്‍സന്റെ ഈ പ്രഖ്യാപനം. ഇതിനിടയില്‍ 60 വയസിന് മുകളിലുളള 90 ശതമാനം പേര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുവരെ ഏതാണ്ട് 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്.

ഐസൊലേഷന്‍ ചട്ടങ്ങള്‍ കുറച്ചുകൂടി സമയം തുടരുമെന്നും എങ്കിലും മാര്‍ച്ചിനപ്പുറം നീങ്ങില്ലയെന്നും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

Exit mobile version