Pravasimalayaly

യു കെ യിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക്പു റപ്പെടുന്നു. 18 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ആന്റനോവ് 124 എന്ന കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലേക്ക് അയക്കുന്നത്

ലണ്ടന്‍

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി യു.കെയില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം പുറപ്പെടുന്നു. 18 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ആന്റനോവ് 124 എന്ന കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലേക്ക് അയക്കുന്നത്.

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം നാളെ രാവിലെയോടെ ഡല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. ഇന്ത്യയിലെത്തുന്ന ഓക്സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും.

‘ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യയിലെ ആവശ്യങ്ങള്‍ക്കായി അയക്കുന്നു. ഇന്ത്യയിലെ ആശുപത്രികള്‍ക്ക് അത് സഹായകരമാകും. ഈ മഹാമാരിയെ നേരിടാന്‍ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നാമെല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല,’- യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

Exit mobile version