കോട്ടയം:
കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന തരത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു. പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക, സബ്‌സിഡി പുനരാംരംഭിക്കുക, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും നടത്തിയ പ്രതിഷേധ ധര്‍ണ്ണസമരത്തിന്റെ ഭാഗമായി കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിര്‍മ്മല ജിമ്മി.
കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അധ്യക്ഷത വഹിച്ചു. ലീനാ സണ്ണി, ജെസ്സിഷാജന്‍, റാണി ജോസ്, മിനി റെജി, ഡാനി തോമസ്, അമ്മിണി തോമസ്, നയനാ ബിജു, ലൗലി ജോസഫ്, സാറാമ്മ ജോണ്‍, സാന്ദ്രനോര്‍മന്‍, റ്റെസ വര്‍ഗ്ഗീസ്, ഷീലമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.