Pravasimalayaly

ഡൽഹി ഐ.ഐ.റ്റിയിലേക്ക് അസ്സോസിയേറ്റ് പ്രൊഫസർ ആയി യാത്രയാകുന്ന വിനയത്തിൻ്റെയും സൗമ്യതയുടെയും ഡോക്ടർക്ക് എക്സിറ്റർ മലയാളികൾ യാത്രാ മംഗളങ്ങൾ നേർന്നു.


എക്സിറ്റർ:

ചെറിയൊരു കാലയിളവിനിടയിൽ വിനയവും എളിമയും സൗമ്യതയും സഹകരണവും കൊണ്ട് എക്സിറ്റർ മലയാളികൾക്ക് ഏറെ പ്രിയങ്കരായിരുന്ന ജോളിയും ജിതയും കുഞ്ഞുങ്ങളായ കുൽസുവും പോളുസും എക്സിറ്ററിൽ നിന്ന് ഡൽഹിയിലേക്ക് അടുത്ത ദിവസം യാത്ര തിരിയ്ക്കുകയാണ്. ജോളിക്ക് പ്രശസ്തമായ സൽഹി ഐ.ഐ.റ്റിയിൽ അസ്സോസ്സിയേറ്റ് പൊഫസറായി ജോലി ലഭിച്ചതിനെ തുടർന്നാണ് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ഇവരുടെ മടക്കം.

നാലര വർഷത്തോളം ജർമ്മനിയിൽ ഗവേഷക വിദ്യാർത്ഥിയും ബർലിൽ ഹെൽഹോട്സ് സെൻട്രുമിൽ പോസ്റ്റ് ഡോക്ടർ റിസേർച്ച് സയൻ്റിസ്റ്റായും ജോലി ചെയ്തിനു ശേഷമാണ് ജോളി എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ ഇൻ്റർ ഡിസിപ്ലിനിറി ലിവിംഗ് സിസ്റ്റം ഇൻസ്റ്റുട്ടിൽ റിസേർച്ച് ഫെലോ ആയി എത്തുന്നത്. രണ്ടു വർഷമായി നാനോ ക്വാണ്ടം ബയോ സെൻസിറിങ്ങിനായുള്ള വോൾമർ റിസേർച്ച് തലവനായും പ്രവർത്തിച്ചുവരുകയായിരുന്നു.

എക്സിറ്ററിൽ എത്തിയ കാലം മുതൽ സാധാരണക്കാരായ മലയാളി സമൂഹവുമായി ജോളിയും കുടുംബവും അടുത്ത് ഇടപഴകിയിരുന്നു. മലയാളി കൂട്ടായ്മകളിൽ സ്ഥിര സാന്നിധ്യവും എല്ലാം കാര്യങ്ങളിലും ആദ്യവസാനം എല്ലാ വിധ സഹായ ഹസ്തവുമായി അവർ ഉണ്ടായിരുന്നു എന്നത് സമൂഹം നന്ദിയോടെ ഓർക്കുന്നു.

പൂനെയിലെ പ്രശസ്തമായ ഡിഫൻസ് ഇൻസ്റ്യുട്ടിൽ നിന്ന് നേടിയ ആതിനൂതന സങ്കേതിക വിദ്യയായ ലെയ്സേഴ്സ് ഇലക്ട്രോ – ഒഫ്റ്റിക്സിലെ എം.ടെംക്കോ, ഡൽഹി ഐ.ഐ.റ്റിയോടൊപ്പം ജർമ്മനിയിലെ മ്യൂൻസ്റ്റർ സർവ്വകശാലയിലും നിന്നും ചേർന്ന് നേടിയ നാനോ ഫോട്ടോണിക്സിലെ ഡോക്റ്ററേറ്റോ, ജർമ്മനിയിലെ ശാസ്ത്രജ്ഞൻ്റെ ജോലിയോ, നാനോ ഫോട്ടോണിക്സിലും, നാനോ സെൻസറുകൾ, ലീനിയർ, നോൺ ലീനിയർ മൈക്രോ റെസോണേറ്ററുകൾ, ക്വാണ്ടം ഒപ്റ്റിക്കൽ നോവൽ സിംഗിൾ ഫോട്ടോണുക്കൾ, ഒഫ്റ്റോ-പ്ലാസ്മോണിക്, ആറ്റോമിക് ഫിസിക്സ്, സോളാർ എനർജി തുടങ്ങി ആധുനിക ഭൗതിക ശാസ്ത്രത്തിൻ്റെ അതിനൂതന മേഖലകളിൽ അനവധിയായ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങളോ, പ്രസിദീകരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളോ സാധാരണക്കാരായ എക്സിറ്റർ മലയാളികളുമായി ചേർന്നു പോകുവാൻ ജോളിക്കും കുടുംമ്പത്തിനും ഒരു തടസ്സവുമായിരുന്നില്ല. കമ്യുണിറ്റിയെ സംബന്ധിച്ച് നിഷ്കളങ്ക സ്നേഹത്തിലും വിനയത്തിലും സൗമ്യതയിലും സഹകരണത്തിലും വശ്യമായ പുഞ്ചിരിയിലുമായിരുന്നു കൊച്ചി, തേവരക്കാരൻ പാലയ്ക്ക പിള്ളിയിൽ ജോളി സേവ്യറിൻ്റെ ഗവേഷണവും ഡോക്ടറേറ്റും.

കൊക്ടെയ്ക്കനാലിലെ മദർ തെരേസ യുണിവേഴ്സിറ്റിയിൽ നിന്ന് ടൂറിസം മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം നേടിയ ചേർത്തലക്കാരി ജിത, ഇവിടെ സ്കൂൾ ടീച്ചറായും യൂണിവേഴ്സിറ്റി എക്സാം വിജിലേറ്ററായും ജോലി ചെയ്യുമ്പോൾ തന്നെ വേദപാഠ അധ്യാപികയായും എക്സിറ്റർ കേരള കമ്മ്യൂണിറ്റി ഭരണ സമിതിയംഗം എന്ന നിലയിലും സമൂഹവുമായി വളരെ അടുത്ത് പ്രവർത്തിച്ച് വരുകയായിരുന്നു. ജീസ്സസ്സ് യൂത്തിൻ്റെ സജീവ പ്രവർത്തകയുമായിരുന്നു.

എല്ലാ വിധത്തിലും എക്സിറ്റർ മലയാളികൾക്ക് അഭിമാനവും അവരുടെ ജീവിതത്തിൻ്റെ ഒപ്പം തന്നെയുമുണ്ടായിരുന്ന ജോളിയും ജിതയും സാന്ത്വനയും ഓംജിത്തും ഇവിടെ നിന്ന് ഡൽഹിക്ക് യാത്രയാകുമ്പോൾ കോവിഡ് പ്രോട്ടോകോൾ കാരണം ഉചിതമായൊരു യാത്രയയ്യപ്പു നല്കുവാൻ കഴിയാത്തതിൻ്റെ സങ്കടത്തിലാണ് അവരുടെ ഒറ്റവും അടുത്ത സുഹൃത്തുക്കളായ ബബിത – പ്രിൻസ്, നിമ്മി – നിർമ്മൽ കുടുംമ്പങ്ങളോടൊപ്പം എക്സിറ്റർ മലയാളികളും.

ഡൽഹി ഐ.ഐ.റ്റിയിൽ ഭൗതിക ശാസ്ത്രത്തിൻ്റെ ഏറ്റവും നൂതന സാങ്കേതിക വശങ്ങൾ വിജ്ഞാന കുതുകികളായ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ തന്നെ ചുറ്റിലുമുള്ള ആളുകളുടെ ഹൃദയങ്ങളിലും ഇടം കണ്ടെത്തുവാൻ ജോളിക്കും കുടുംബത്തിനും കഴിയട്ടെയെന്ന് എക്സിറ്റർ മലയാളികൾ ആശംസിക്കുന്നു.

വിൽസൺ പുന്നോലി.

Exit mobile version