Pravasimalayaly

യുക്രെയ്‌നെ തകർക്കാനാകില്ല; കരുത്തരെന്ന് തെളിയിച്ചുവെന്ന് സെലെൻസ്‌കി

യുക്രെയ്‌നെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനുവേണ്ടിയാണെന്നും സ്വാതന്ത്ര്യചത്വരം റഷ്യ തകർത്തുവെന്നും സെലെൻസ്‌കി പറഞ്ഞു. യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചുവെന്നും ഞങ്ങൾക്കൊപ്പമെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലെൻസ്‌കി പറഞ്ഞു. യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാകും നൽകുക16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബൾഗേരിയയാണ് നൽകുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നൽകും.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ ഗൺ, ആർട്ടില്ലറി എന്നിവയും നൽകും.

Exit mobile version