തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.
ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പത്രിക സമര്‍പ്പണത്തിനെത്തുക. ഇതുവരെ ഒരാള്‍ മാത്രമാണ് തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.
എ.എന്‍ രാധാകൃഷ്ണന്‍ കൂടി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂര്‍ണമായി. ആദ്യം ആം ആദ്മി കൂടി മത്സരരംഗത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ പിന്‍വാങ്ങുകയായിരുന്നു. തൃക്കാക്കരയില്‍ ട്വന്റി20 യുടെ പിന്തുണയോടെയാണ് ആം ആദ്മി കളത്തിലിറങ്ങാനിരുന്നത്.