തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവര്‍ത്തന ഫലം ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും യുഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. അത് മനസിലാക്കി തൃക്കാക്കരക്കാര്‍ കൃത്യമായത് തെരെഞ്ഞെടുത്ത് വിജയം സമ്മാനിച്ചു. മുതിര്‍ന്ന നേതാക്കാളും പ്രവര്‍ത്തകരും എന്റെ ഒപ്പം നിന്നു. യു ഡിഎഫിന്റെ ഉജ്വലവിജയമാണിത്. ഈ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയമെന്ന് ഉമ തോമസ് പ്രതികരിച്ചു.
ജനപക്ഷപരമായ വികസനം തന്നെയാണ് വേണ്ടതെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പി ടി എത്രമാത്രമായിരുന്നു അവരുടെ മനസിലെന്ന് തെളിയിക്കുന്നതായിരുന്നു ജനവിധി. സര്‍ക്കാരിനെ 99 ല്‍ നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞിരുന്നു, അത് പാലിച്ചുവെന്ന് ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വിജയം ഭരണകൂടത്തിനെതിരെയുള്ള മറുപടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയം എല്‍ഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എല്‍ഡിഎഫിനെതിരെ 24300 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എല്‍ഡിഎഫ് പലതവണ തങ്ങള്‍ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. തൃക്കാക്കരയില്‍ സിക്‌സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പക്ഷേ, ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. ഒരു ബൂത്തില്‍ പോലും ലീഡ് നേടാനായില്ലെന്ന് മാത്രമല്ല, ഭീമമായ പരാജയവും ജോ ജോസഫിന് നേരിടേണ്ടിവന്നു.