വാക്സിനേഷൻ സെൻ്ററിൽ രൂക്ഷമായ തിരക്ക്

0
104

തിരുവനന്തപുരം: ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വന്‍തിരക്കും ബഹളവും. വയസായ ആളുകള്‍ ഉള്‍പ്പെടെ   മണിക്കൂറുകളായി  ക്യു നില്‍ക്കുകയാണ്.  ടോക്കണ്‍ അടിസ്ഥാനത്തില്‍ സമയം ലഭിച്ചവര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വാക്‌സിന്‍ എടുക്കാനായിട്ടില്ല.  നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് പ്രതിഫലിക്കുന്നു. വയോജനങ്ങളെ ഉള്‍പ്പെടെ അകത്തേക്ക് കയറ്റാതെ പുറത്തേക്ക്  മാറ്റി നിര്‍ത്തുന്നതിനെ ചൊല്ലിയാണ് വാക്കേറ്റവും ബഹളവും.  രാവിലെ ഏഴ് മണിമുതല്‍ പലരും ക്യു നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ സംവിധാനങ്ങളുടെ പാളിച്ചയാണ്  ഇവിടെ കാണു ന്നത്. .ആയിരത്തില്‍പരം ആളുകള്‍ വാക്‌സിന്‍ എടുക്കാനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.  ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ചയാണ് ജനങ്ങളെ വലയ്ക്കാന്‍ കാരണമെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

Leave a Reply