Friday, November 22, 2024
HomeBUSINESSBankingദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ 7,400 പ്രോജക്ടുകളായി വികസിപ്പിച്ചു; പൊതുസ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2,000 കോടി...

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ 7,400 പ്രോജക്ടുകളായി വികസിപ്പിച്ചു; പൊതുസ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2,000 കോടി രൂപയുടെ ഏഴു പദ്ധതികൾ; ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപയുടെ വകയിരുത്തൽ

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ 7,400 പ്രോജക്ടുകളായി വികസിപ്പിച്ചു. ദേശീയ ഇൻഫ്രാ പൈപ്പ് ലൈനിന് കീഴിൽ 1.1 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. പുതിയ ഇൻഫ്രാ പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നതിനായി ആരംഭിക്കുന്നതിന് 20,000 കോടി രൂപ നൽകുന്ന ഡിഎഫ്ഐ സ്ഥാപിക്കുന്നതിനുള്ള ബില്ലും അവതരിപ്പിക്കും.

പൊതുവാഹന സൗകര്യ വികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസുകൾക്കായി 18,000 കോടി രൂപയുടെ വകയിരുത്തൽ.  പൊതുസ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2,000 കോടി രൂപയുടെ ഏഴു പദ്ധതികൾ.യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടി സ്വീകരിക്കും.  ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപയുടെ വകയിരുത്തൽ. മൂന്നു വർഷത്തിനകം 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കും. ജമ്മു കശ്മീരിനായി വാതക പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments