Pravasimalayaly

വിറ്റഴിക്കൽ തന്നെ !

കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ മോഡി സർക്കാരിന്റെ കൈയ്യിലുള്ളത് വിറ്റഴിക്കൽ തന്ത്രം മാത്രം. സുപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിച്ച് മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

എൽഐസി ഓഹരി വിറ്റഴിക്കൽ അടുത്ത സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. രണ്ടാംനിര-മൂന്നാം നിര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികളെ ഏൽപിക്കും.

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനമാക്കി ഉയർത്തി നിലവിൽ 49 ശതമാനമാണ് വിദേശനിക്ഷേപ പരിധിതുറമുഖങ്ങളിൽ പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കും രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.

റെയിൽവേയ്ക്ക് 1.10 കോടി രൂപ വികസന പദ്ധതികൾക്കും 1.7 ലക്ഷം കോടി വികസനപ്രവർത്തനങ്ങൾക്കുമായി അനുവദിച്ചു. പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കമ്പനികൾ രൂപീകരിക്കും അസറ്റ് റീകണ്‌സ്ട്രഷൻ കമ്പനിയും അസറ്റ് മാനേജ്‌മെൻ് കമ്പനിയും നിലവിൽ വരും

രണ്ട് പൊതുമേഖല ബാങ്കുകളിലെ ഓഹരികളും വിറ്റഴിക്കും. ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടി രൂപയുടെ വരുമാനമാണ്.

കാർഷിക മേഖലയ്ക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി കർഷകരുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകും. സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടും. ഗോതമ്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും. കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടി വകയിരുത്തി.

ഊർജ്ജമേഖലയ്ക്ക് 3.05 ലക്ഷം കോടി വകയിരുത്തി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കും. ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും.

ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും. ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ. പദ്ധതി സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം.

Exit mobile version