തിരുവനന്തപുരം: കേരളത്തില് ക്രൈസ്തവസഭകളുമായി ചങ്ങാത്തം കൂടാനൊരുങ്ങുന്ന ബി.ജെ.പി- സംഘപരിവാര്‍ നേതാക്കള്‍ അവരുടെ സര്‍ക്കാരുകള്‍ ഭരിക്കുന്ന വടക്കേയിന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകളെന്ന് പടവാൾ എന്ന വെബ് വാർത്ത പുറത്തു വിട്ടു.
ബി ജെ പി ഭരണത്തിലുള്ള മധ്യപ്രദേശില്‍ ‘ലൗജിഹാദ്’ നിയമപ്രകാരം ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കൂട്ടത്തോടെ കേസെടുത്ത് പീഡിപ്പിക്കുന്നതായാണ് ഇവർ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.പിയിലെ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ലൗ ജിഹാദ് നിയമത്തിന്റെ മാതൃകയിലാണ് മധ്യപ്രദേശിലും വ്യത്യസ്തമതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങളുടെ പേരില്‍ കേസെടുക്കുന്നത്.ഓര്‍ഡിനന്‍സ് നിലവില്‍ വന്നശേഷം പൊലീസ് എടുത്ത 21 കേസില്‍ ആറെണ്ണം ക്രൈസ്തവര്‍ക്കെതിരായാണ്. 21 കേസിലായി 47 പേരാണ് പ്രതികള്‍. 25 പേര്‍ അറസ്റ്റിലായി. 15 കേസ് മുസ്ലിങ്ങള്‍ക്കെതിരായാണ്. ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ നല്‍കുന്ന വ്യാജപരാതികളുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം കേസുകളും. നാട്ടുകാരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്രൈസ്തവര്‍ക്കെതിരായ കേസുകള്‍. ഇതിലൊരു കേസ് ബലാഘട്ടിലെ ലാല്‍പുര പൊലീസ് സ്റ്റേഷനില്‍ ഛത്തര്‍സിങ് ഖത്രെ എന്ന സ്‌കൂള്‍ അധ്യാപകനെതിരായാണ്. വീട്ടില്‍ പ്രാര്‍ഥനായോഗം വിളിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് ദീപക്ക് പട്ടേല്‍ എന്നയാളുടെ പരാതിയിലുള്ളത്. ഖത്രെ അടക്കം മൂന്നുപേര്‍ അന്നുതന്നെ അറസ്റ്റിലായി. ഫെബ്രുവരി 22ന് ഖജുരാഹോയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിനെതിരായും പുതിയ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അസി. ലൈബ്രേറിയന്റെ വ്യാജപരാതി പ്രകാരമാണ് കേസ്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഭാഗ്യക്ക്