ഉത്തർ പ്രദേശ്
യുപിയിലെ എറ്റാവില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍ പറയുന്നു. വിഷയത്തിൽ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് 65കാരിയായ പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവർ ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘ കാല വിസയില്‍ രാജ്യത്ത് താമിച്ചുവരികയായിരുന്നു.
സംസ്ഥാനത്തെ ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതി ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പൗരയല്ലാത്ത ഇവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായി എന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് സുഖ്‌ലാല്‍ ഭാരതി ഉത്തരവിട്ടിട്ടുണ്ട്.