Pravasimalayaly

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ വധിക്കുമെന്ന് ഭീഷണി : ജോൺ ജേക്കബിനെ ജയിലിലടച്ചു

ഒക്കെലഹോമ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും കോൺഗ്രസ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോൺ ജേക്കബ് ആഹാരൻസിനെ ജയിലിലടച്ചു. ഒക്കലഹോമയിലെ തുള്സ സ്വദേശിയാണ്. ഇയാൾക്കെതിരെ ഫെഡറൽ കേസ് ചാർജ് ചെയ്തതായി ആക്ടിങ് യുഎസ് അറ്റോർണി ക്ലിന്റ് ജോൺസൺ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് തരത്തിലുള്ള ഭീഷണികൾ തുള്സ ടെലിവിഷൻ കേന്ദ്രത്തിലേക്ക് ആണ് ഇയാൾ അയച്ചത്

തുള്സയിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തിയ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു

Exit mobile version