Pravasimalayaly

അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

international desk

അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് ബാംബ്രിഡ്ജ് അക്കൗണ്ട്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസം കൊണ്ട് 5816 പേരാണ് യു എസ് പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ തവണ ഇത് 444 പേർ മാത്രമായിരുന്നു.

കോവിഡ് വ്യാപനവും കനത്ത നികുതിയുമാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുവാൻ പ്രവാസികളായ അമേരിക്കക്കാരെ നിര്ബന്ധിതമാക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.90 ലക്ഷം യു എസ് പ്രവാസികളാണ് ലോകമെമ്പാടും ഉള്ളത്. ഓരോ മൂന്ന് മാസം കൂടുമ്പോളും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം യു എസ് പുറത്ത് വിടാറുണ്ട്. കോവിഡ് 19 ന്റെ ഭീകരമായ കെടുതിയും ആഭ്യന്തര കലാപങ്ങളും യു എസ് ജനതയെ വലിയ അരാജകത്വത്തിലേക്കാണ് നയിച്ചത്.

വിദേശത്ത് കഴിയുന്ന യു എസ് പൗരന്മാർ എല്ലാ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുകയും വിദേശത്തെ വരുമാനം, ബാങ്ക് നിക്ഷേപം, പെൻഷൻ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തണം. ഇതിനായി 2350 ഡോളറാണ് യു എസ് സർക്കാർ ഈടാക്കുന്നത്. ഇത് യു എസിൽ മടങ്ങിയെത്തി ജീവിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു

Exit mobile version