Pravasimalayaly

വൈറ്റ് ഹൗസിലേക്ക് ആര്?

യുഎസ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്ത് വന്നപ്പോൾ ബൈഡന് മുൻതൂക്കം. ഇലക്ടറൽ വോട്ടായ 538 ൽ 131 വോട്ടുകളുമായി ബൈഡൻ മുന്നിലാണ്. ട്രംപിന് 92.270 ആണ് കേവല ഭൂരിപക്ഷ സംഖ്യ.

ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചു. സെനറ്റിലേക്കുള്ള മൽസരത്തിൽ ഡെമോക്രാറ്റുകൾ മുന്നിലാണ്. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി,സൗത്ത് കാരലൈന, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ ട്രംപ് ജയിച്ചു. കടുത്ത മത്സരമാണ് നിർണായകമായ സംസ്ഥാനങ്ങളിൽ നടക്കുന്നത്.

നിലവിൽ ഫ്ലോറിഡയിലാണ് ട്രംപിന് ലീഡുള്ളത്. ഒഹായോയിലും നോർത്ത് കാരലൈനയിലും പെൻസിൽവേനിയയിലും ബൈ‍ഡനാണ് മുന്നിൽ. ജോർജിയയിലും നോർത്ത് കാരലൈനയിലും കടുത്ത മൽസരമാണ്.

അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ്ഹൗസിലെത്തുമോയെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 538 ഇലക്ടറൽ വോട്ടിൽ 270എണ്ണം ജയിച്ചാലാണ് വൈറ്റ് ഹൗസിൽ സ്ഥാനമുറപ്പിക്കാനാകുക.

Exit mobile version