Pravasimalayaly

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണു : 150 പേരെ കാണ്മാനില്ല :

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം. ദൌലിഗംഗ നദിയില്‍ നിന്നും വലിയ തോതില്‍ വെള്ളമെത്തി. വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു.നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കി. അതേസമയം പ്രദേശത്ത് 150 തൊഴിലാളികളെ കണാനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉത്തരഖണ്ഡ് ഡിജിപി അറിയിച്ചു.

ഗംഗ, അളകനന്ദ നദി കരയില്‍ ഉള്ളവരോട് എത്രയും പെട്ടെന്ന് ഒഴിയാന്‍ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സംഘം പ്രദേശത്തെത്തി രക്ഷപ്രവവര്‍ത്തനം നടത്തുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത മുന്നറിയിപ്പ് നല്‍കി. ഋഷികേശ്, ഹരിദ്വാര്‍, നിഷ്ണുപ്രയാഗ്, ജോഷിമഠ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നീ പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരഖണ്ഡിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വ്യോമസേനയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘാഗങ്ങളെ പ്രത്യേക വിമാനത്തില്‍ ഡെറാഡൂണിലേക്ക് അയച്ചു. ജോഷിമഠിലേക്ക് നാലു ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘം കൂടി എത്തുമെന്നും അദേഹം വ്യക്തമാക്കി. ഡാം സൈറ്റിലെ തൊഴിലാളികളെ കണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഉത്തരഖണ്ഡ് ഡിജിപി അറിയിച്ചു. ഉത്തരഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

Exit mobile version