നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ കൂടിയ ഈ നാല് മണ്ഡലങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. വിഫോര്‍ പീപ്പിള്‍ പാര്‍ട്ടിയുടെ കൊച്ചി നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായി നിപുണ്‍ ചെറിയാനെ യോഗം തിരഞ്ഞെെടത്തു.
എറണാകുളം ജില്ലയിലെ പരമാവധി മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനൊപ്പം മറ്റ് ജില്ലകളിലെ മണ്ഡലങ്ങളുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മാസം 21 നാണ് കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി പ്രഖ്യാപനം നടന്നത്.