സർക്കാരിനെ വിമർശിക്കാൻ ഇല്ലാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണോ,പ്രതിപക്ഷം പിണറായി വിജയൻ്റെ ബി ടീമെന്ന്‌ വി മുരളീധരൻ

0
37

പിണറായി വിജയൻ്റെ ബി ടീമായി ഗവർണറെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഗവർണറെ വിമർശിക്കാൻ കാണിക്കുന്ന ആർജ്ജവം സർക്കാരിനെ വിമർശിക്കാൻ ഇല്ലാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

സിപിഐഎം സൈബർ ഗുണ്ടകളെയും എം.എം മണിയേയും, എ.കെ ബാലനെയും പോലുള്ളവരെ ഇറക്കി ഗവർണറെ അധിക്ഷേപിക്കുന്നത് തൻ്റെ അറിവോടെയാണോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ഗവർണർ ബിജെപിയുടെയോ ബിജെപി ഗവർണറുടെയോ വക്താവല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഗവർണർ ചൂണ്ടിക്കാട്ടിയാൽ RSS അജൻഡ എന്നു പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിറങ്ങുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply