Friday, October 4, 2024
HomeNewsNationalഭീകരവാദത്തിനെതിരെയുള്ള സംയുക്ത കൂട്ടായ്മയിൽ ഇന്ത്യയും

ഭീകരവാദത്തിനെതിരെയുള്ള സംയുക്ത കൂട്ടായ്മയിൽ ഇന്ത്യയും

ന്യൂഡൽഹി

ഭീകരവാദത്തെ ചെറുക്കാൻ രൂപീകരിച്ച 25 രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയിൽ ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.ആഗോള ഭീകരവാദത്തിനെതിരെ പോരാടുന്ന പ്രധാന സർക്കാർ, സർക്കാർ ഇതര ആന്താരാഷ്ട്ര സംഘടനകളിൽ ഇന്ത്യ അംഗമാണ്. ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള ഭീകര വിരുദ്ധ കൂട്ടായ്മയായ യു.എൻ.ഒ.സി.ടി, ഐക്യരാഷ്ട്ര രക്ഷാ സമിതി , യു.എൻ.സി.ടി.സി തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ച് ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഇറ്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുമായും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജ്യം സഹകരിച്ചു വരുന്നു.

ബ്രിക്സ് കൂട്ടായ്മ,ബിംസ്സ്റ്റെക്, യൂറോപ്യൻ യൂണിയൻ എന്നിവക്ക് ഒപ്പം സാർക്ക് രാജ്യങ്ങൾ,ആസിയാൻ, ആസിയാൻ റീജണൽ ഫോറം, ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ എന്നിവക്ക് കീഴിൽ ഭീകരവാദത്തെ ചെറുക്കാൻ നടപ്പാക്കിയ പദ്ധതികളുമായും ഇന്ത്യ സഹകരിക്കുന്നുണ്ട്.ഭീകരതയെ ചെറുക്കുകയും അന്തർദേശീയ തലത്തിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതിനായി ഈ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള യു.എൻ.ഒ.സി.ടിയിൽ 193 അംഗ രാജ്യങ്ങളുണ്ട്.ഭീകരവാദത്തെ ചെറുക്കാൻ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുക, മാർഗ്ഗനിർദേശങ്ങൾ നൽകുക ,ശിൽപ്പശാലകൾ സംഘടിപ്പിക്കുക, തുടങ്ങി വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ ഈ സംഘടനകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യ സഭയിൽ അനിൽ ദേശായിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments