അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോര്‍ജില്‍ നിന്നുണ്ടാകുന്നത്; വിമര്‍ശനവുമായി വി ശിവന്‍കുട്ടി

0
104

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. പിണറായി വിജയന് പിസി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.

അതേസമയം അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരില്‍ പിസി ജോര്‍ജിന് എതിരെ നിയമ നടപടിക്കൊരുങ്ങി ഫോര്‍ട്ട് പൊലീസ്. ചോദ്യം ചെയ്യലിനായി ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പൊലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

കുറിപ്പിന്റെ പൂര്‍ണരൂപം

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോര്‍ജില്‍ നിന്നുണ്ടാകുന്നത്. സഖാവ് പിണറായി വിജയന്‍ ആരെന്ന് ജനത്തിനറിയാം.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ബഹു.സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിസി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്.

പിസി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാര്‍ട്ടിക്കൊപ്പമാണ് പിസി ജോര്‍ജ് ഇപ്പോഴുള്ളത്. വര്‍ഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍ നിന്ന് ഉണ്ടാകുന്നത്. പി സി ജോര്‍ജിനെ അതിനുള്ള കരുവാക്കുകയാണ്.

രാഷ്ട്രീയ ജീവിതത്തില്‍ വര്‍ഗീയ സംഘടനകളുമായി പിസി ജോര്‍ജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോര്‍ജിനെ തോല്‍പ്പിച്ച് വീട്ടില്‍ ഇരുത്തിയത്. പി സി ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. ശക്തമായ ഒരു സര്‍ക്കാര്‍ ഇവിടുണ്ട്. കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കും.

Leave a Reply