സംസ്ഥാനത്ത് കുട്ടികള്‍ക്കായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
185

സംസ്ഥാനത്ത് കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോര്‍ജ് അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന്‍ ആരംഭിച്ചു.

കുത്തിവയ്പ് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്‌പെടുക്കാന്‍. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കൗണ്ടറില്‍ ,റജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മൊബൈല്‍ സന്ദേശമോ പ്രിന്റൗട്ടോ നല്‍കണം.

ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഉണ്ടങ്കില്‍ മുന്‍കൂട്ടി അറിയിക്കണം, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളില്‍ കുത്തിവയ്പ് നല്‍കും.ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

Leave a Reply