ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി യുകെ; രണ്ടു ഡോസ് വാക്സീനെടുത്തവര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട

0
32

ദില്ലി

രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും (Covid Vaccine) ഇന്ത്യയില്‍(India) നിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റീന്‍ (Quarantine) വേണമെന്ന നിബന്ധന പിന്‍വലിച്ച്‌ യുകെ (UK).തിങ്കളാഴ്ച മുതല്‍ കൊവിഷീല്‍ഡോ (Covishield) യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലകൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്‍റീന്‍ വേണ്ടി വരും.

Leave a Reply