Pravasimalayaly

വൈക്കത്തെ കാറ്റ് വലത്തേക്ക് വഴിമാറുമോ?വികസനത്തിന്റെ കരുത്തിൽ എൽ ഡി എഫിന് വേണ്ടി സി കെ ആശ: യുഡിഎഫിന് വേണ്ടി പി ആർ സോനയോ നീലകണ്ഠൻ മാസ്റ്ററോ?

സിറ്റിംഗ് എം എൽ എ സി കെ ആശ

കോട്ടയം ജില്ലയിൽ ഇടതുപക്ഷം ജയം ഉറപ്പിയ്ക്കുന്ന വൈക്കം മണ്ഡലത്തിൽ ഈ തവണ ഒരു അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്. സി പി ഐയുടെ സീറ്റിൽ സിറ്റിംഗ് എം എൽ എ സി കെ ആശ തന്നെ സ്‌ഥാനാർത്ഥി ആവാൻ ആണ് സാധ്യതയേറെയും. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള വൈക്കം സീറ്റിൽ വികസനത്തിന്റെ കരുത്തുമായാണ് സി കെ ആശ എത്തുക. പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ ലഭിച്ചില്ലെങ്കിൽ ജില്ലയിൽ വൈക്കം സീറ്റിൽ മാത്രമായി സി പി ഐ ഒതുങ്ങും.

യു ഡി എഫിന് വേണ്ടി മുൻ കോട്ടയം നഗരസഭാ അധ്യക്ഷ ഡോ പി ആർ സോനയുടെ പേരാണ് ചർച്ചയിൽ മുൻപിൽ. മണ്ഢലത്തിലെ പാർട്ടി പരിപാടികളിൽ സോന സജീവവുമാണ്. ബി ഡി ജെ എസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ യു ഡി എഫിൽ എത്തിയ ബി ജെ എസും വൈക്കം സീറ്റ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ എൻ ഡി എ സ്‌ഥാനാർത്ഥിയായ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുകയും മണ്ഡലത്തിൽ വ്യക്തി ബന്ധങ്ങളും സംഘടന ബന്ധങ്ങളും ഉള്ള നീലകണ്ഠൻ മാസ്റ്റർ സ്‌ഥാനാർത്ഥി ആയാൽ ഇടതുപക്ഷത്തിന് അത് വലിയൊരു വെല്ലുവിളിയുമാകും

2016 ൽ 24584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി കെ ആശ കോൺഗ്രസിലെ എ സനീഷ്‌കുമാറിനെ പരാജയപ്പെടുത്തിയത്. 2011 ൽ കെ അജിത്ത് 10568 വോട്ടിനും 2006 ൽ 8781 വോട്ടിനുമാണ് ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലം പിടിച്ചത്. 1991 ൽ കോൺഗ്രസിലെ കെ കെ ബാലകൃഷ്ണൻ 1038 ന് വോട്ടിന് മണ്ഡലം പിടിച്ചതാണ് കോൺഗ്രസിന് പറയാനുള്ള വിജയം

Exit mobile version