Pravasimalayaly

വാളയാർ കേസ് സി ബി ഐ ഏറ്റെടുത്തു

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. കൊലപാതക കുറ്റത്തിന് പുറമെ പോക്‌സോ കുറ്റവും ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസ് സിബിഐ എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതയാണു കേസിന് ആധാരം.

Exit mobile version