തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പിഞ്ചു കുഞ്ഞ് ധാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമായി നടത്തണമെന്നും വാളയാറില്‍ സംഭവിച്ചപോലെ ആവരുതചെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം.സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഴുവന്‍ നിയമ സഹായവും ലഭ്യമാക്കും. സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വാളയാറിന് സമാനമായ കേസാണ് വണ്ടിപ്പെരിയാറിലേത്. വാളയാറിലെ പ്രതിക്ക് പാര്‍ട്ടി ബന്ധം ഉള്ളതിനാല്‍ തെളിവ് നശിപ്പിക്കപെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിക്ക് ഡിവൈഎഫ്‌ഐ ബന്ധം ഉള്ളതിനാല്‍ തെളിവ് നശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.