വാരാപ്പുഴ പീഡനക്കേസ് പ്രതി വിനോദ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ മുര്‍ഡില്‍ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം വിനോദിന്റെതാണെന്ന് സ്ഥിരീകരിച്ചു. വിനോദിനെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളിയതാണെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.
വാരാപ്പുഴ പീഡനക്കേസില്‍ വിചാരണ നടക്കവേ പ്രതി വിനോദ് കുമാര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെത്തിയ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. റായ്ഗഡിലെ കാശിദ് ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.