വർക്കല ഈ തവണ ആർക്കൊപ്പം? കുറഞ്ഞ ഭൂരിപക്ഷത്തിൽ മുന്നണികൾ വിജയിക്കുന്ന വർക്കലയിൽ പോരാട്ടം പൊടിപാറും : എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എം എൽ എ വി ജോയ്, യു ഡി എഫിന് വേണ്ടി ബി ആർ എം ഷഫീർ

0
71

ശിവഗിരി തീർത്ഥാടന ഭൂമി ഉൾപ്പെടുന്ന വർക്കല മണ്ഡലം ഇരുമുന്നണികളേയും മാറി മാറി സഹായിച്ച മണ്ഡലമാണ്. ശിവഗിരി തീർത്ഥാടന കേന്ദ്രം ഉൾപ്പെടുന്ന വർക്കല മണ്ഡലം വിനോദ സഞ്ചാര മേഖല ആയും അറിയപ്പെടുന്നു. മുന്നണികൾ ഏതായാലും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലത്തിൽ ഈ തവണ പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്.

എൽ ഡി എഫിന് വേണ്ടി സി പി എം ലെ സിറ്റിംഗ് എം എൽ എ വി ജോയ് ആണ് മത്സരിക്കുന്നത്. യു ഡി എഫിന് വേണ്ടി കോൺഗ്രസിന്റെ ചാനൽ ചർച്ചകളിലെ തീപ്പൊരി മുഖം ബി ആർ എം ഷഫീർ ജനവിധി തേടും. എൻ ഡി എ യ്ക്ക് വേണ്ടി BDJS മത്സരിക്കുമ്പോൾ സ്‌ഥാനാർത്ഥി ആവുന്നത് അജി SRM ആണ്.

വർക്കല രാധാകൃഷ്ണൻ

ഇരുമുന്നണികളേയും സഹായിച്ച വർക്കല മണ്ഡലം വർക്കല രാധാകൃഷ്ണൻ എം എൽ എ യുടെയും വർക്കല കഹാർ എം എൽ എ യുടെയും പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മണ്ഡലമാണ്

വർക്കല കഹാർ

1980 മുതൽ 1991 വരെ സിപിഎം ലെ വർക്കല രാധാകൃഷ്ണൻ ആയിരുന്നു വർക്കലയെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് 2001 മുതൽ 2016 വരെ വർക്കല കഹാറും എം എൽ എ ആയി.

2016 ൽ വി ജോയ് 2386 വോട്ടിനും 2011 വർക്കല കഹാർ 10710 വോട്ടിനും 2006 ൽ 1625 വോട്ടിനും 2001 ൽ 1988 വോട്ടിനും വിജയം നേടിയ മണ്ഡലത്തിൽ വിജയികൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത് പോരാട്ട തീവ്രത വ്യക്തമാക്കുന്നു

കഴിഞ്ഞ തവണ എൻ ഡി എ യ്ക്ക് വേണ്ടി മത്സരിച്ച നിലവിലെ സ്‌ഥാനാർത്ഥി അജി SRM 19872 വോട്ട് നേടിയിരുന്നു

Leave a Reply