Friday, July 5, 2024
HomeNewsKeralaവാവ സുരേഷിന്റെ വെന്റിലേറ്റര്‍ മാറ്റി, ബോധാവസ്ഥയില്‍ എത്തി എന്ന് ഡോക്ടര്‍മാര്‍; ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി

വാവ സുരേഷിന്റെ വെന്റിലേറ്റര്‍ മാറ്റി, ബോധാവസ്ഥയില്‍ എത്തി എന്ന് ഡോക്ടര്‍മാര്‍; ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി

കോട്ടയം;വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയില്‍ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചുവെന്നും മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

എന്നാല്‍ അടുത്ത 48 മണിക്കൂര്‍ ഐസിയുവില്‍ തന്നെ തുടരും. ചില രോഗികള്‍ക്ക് വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഇതുകൂടി പരിഗണിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സുരേഷിനെ തുടര്‍ന്നും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി മുന്നോട്ടു പോകുന്നുണ്ട് എന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷമായിരിക്കും സ്‌കാനിങ് അടക്കമുള്ള തുടര്‍നടപടികള്‍ ഉണ്ടാക്കുക.

കഴിഞ്ഞ ദിവസം രാത്രി സുരേഷിന്റെ ആരോഗ്യനില മോശമായിരുന്നു. ഇതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സുരേഷിന്റെ ആരോഗ്യനില വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടു. രാത്രി മുതല്‍ സുരേഷിന്റെ ആരോഗ്യനില വഷളായിരുന്നു എന്ന് ഡോ: ടി.കെ. ജയകുമാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും അതേനിലയിലായിരുന്നു. അതിനു മുന്‍പുള്ള ദിവസങ്ങളെ പോലെ വിളിച്ചാല്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഉച്ചയോടെ വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു എന്ന് ഡോ: ജയകുമാര്‍ വിശദീകരിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments