Pravasimalayaly

വാവാ സുരേഷിന്റെ പാമ്പുപ്രദര്‍ശന പരിപാടിക്ക് വിലക്കുമായി വനംവകുപ്പ്

തിരുവനന്തപുരം: പ്രശസ്ത പാമ്പുപിടുത്തക്കാരന്‍  വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രാം അടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ ദൃശ്യമാധ്യമങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ്. ദ പരിപാടികള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇതു സംബന്ധിച്ച്  ദൃശ്യമാധ്യമമേധാവികള്‍ക്ക് കത്തു നല്കിയാതായി അറിയുന്നു. അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നതും അപകടം വര്‍ദ്ധിക്കുന്നതും കണക്കിലെടുത്താണ് നടപടി.
പാമ്പുകളെ മനുഷ്യവാസമുള്ള സ്ഥലത്തു നിന്നു പിടിക്കുന്നതും അതിന്റെ ആവാസ വ്യവസ്ഥയില്‍ എത്തിക്കുന്നതും ഉത്തരവാദിത്വമുള്ള പ്രക്രിയയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇനിമുതല്‍ പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുക, പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Exit mobile version