
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡോ തോൾ തിരുമവളവന്റെ വിടുതലൈ ചിരുതൈ 6 സീറ്റിൽ മത്സരിക്കുന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യത്തിലാണ് പാർട്ടി മത്സരിക്കുന്നത്. എക്‌സിറ്റ് പോൾ പ്രവചനത്തിൽ ഡിഎംകെ സഖ്യം തമിഴ്നാട് ഭരിക്കുമെന്നാണ് റിപ്പോർട്ടുകൾ
വി സി കെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ കാട്ടുമണ്ണാർകോവിൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2016 ൽ വെറും 87 വോട്ടിന് കൈവിട്ട മണ്ഡലം ഡിഎംകെ സഖ്യത്തിന്റെ പിൻബലത്തോടെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് വി സി കെ
അരക്കോണം മണ്ഡലത്തിൽ വി സി കെ സ്‌ഥാനാർഥിയായി ഗൗതമ സന്ന ജനവിധി തേടുന്നു. സിറ്റിംഗ് എം എൽ എ എ ഐ ഡി എം കെ യുടെ എസ് രവിയാണ് എതിരാളി. 2016 ൽ 4161 വോട്ടിനാണ് എസ് രവി ഡി എം കെ യുടെ രാജ് കുമാറിനെ പരാജയപ്പെടുത്തിയത്.
വന്നൂർ മണ്ഡലത്തിൽ വി സി കെ യുടെ ജനറൽ സെക്രട്ടറി വന്നി അരസു ജനവിധി തേടുന്നു. സിറ്റിംഗ് എം എൽ എ എ ഐ ഡി എം കെ യുടെ ചക്രബാണിയാണ് എതിരാളി. ഡി എം കെ യുടെ മൈഥിലിയെ 10223 വോട്ടുകൾക്കാണ് 2016 ൽ ചക്രബാണി പരാജയപ്പെടുത്തിയത്. 1977 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ എ ഐ ഡി എം കെ 6 തവണയും ഡി എം കെ 4 തവണയും വിജയിച്ചു
തിരുപോരൂർ മണ്ഡലത്തിൽ വി സി കെ യ്ക്ക് വേണ്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് എസ് ബാലാജിയാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ സവർണ കക്ഷിയായ പി എം കെ യുടെ ആറുമുഖനാണ് എതിരാളി. പി എം കെ ഇപ്പോൾ എ ഐ ഡി എം കെ മുന്നണിയിലാണ് ഉള്ളത്. 2016 ൽ എ ഐ ഡി എം കെ യുടെ കൊതണ്ടപാണി ഡി എം കെ യിലെ വി വിശ്വനാഥനെ 950 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ ലോകസഭ തിരഞ്ഞെടുപ്പിൽ 286632 വോട്ടുകൾക്കാണ് ഡി എം കെ സ്‌ഥാനാർഥി വിജയിച്ചുകയറിയത്.
നാഗപ്പട്ടിണം മണ്ഡലത്തിൽ വി സി കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആളൂർ ഷാനവാസ് ജനവിധി തേടുന്നു. എ ഐ ഡി എം കെ യുടെ തങ്ക കതിരവനാണ് എതിരാളി. സി പി ഐ യുടെ ശക്തികേന്ദ്രമായ നാഗപ്പട്ടിണം മണ്ഡലത്തിൽ വി സി കെ യും സി പി ഐ യും ഡി എം കെ സഖ്യകക്ഷിയിൽ ആയതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
ചെയ്യുർ മണ്ഡലത്തിൽ വി സി കെ മീഡിയ ചീഫ് പാണയൂർ ബാബുവാണ് സ്‌ഥാനാർഥി. ഡി എം കെ യുടെ സിറ്റിംഗ് സീറ്റ് ആയ ഈ മണ്ഡലത്തിൽ 304 വോട്ടിന്റെ ലീഡാണ് ഉള്ളത്. 2016 ൽ വി സി കെ ഒറ്റയ്ക്ക് മത്സരിച്ച് 10.72% വോട്ട് നേടിയിരുന്നു. ഡി എം കെ സഖ്യത്തിൽ എത്തിയതോടെ വിജയപ്രതീക്ഷയിലാണ് പാർട്ടി
കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ കോൺഗ്രസ് സഖ്യത്തിൽ ഉഴവർക്കറൈ മണ്ഡലത്തിൽ വി സി കെ യുടെ പോണ്ടിച്ചേരി ചിഫ് സെക്രട്ടറി ദേവ പൊഴിലൻ മത്സരിക്കുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയ ഇവിടെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്