പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ വന്‍പരാജയമാണെന്ന രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ വന്‍നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകിയെന്നും ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ സംവിധാനം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാനോ കേള്‍ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സ്തുതിപാഠകരുടെ നടുവില്‍ നില്‍ക്കാനാണ് അവര്‍ക്കിഷ്ടം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന മോദിയുടെ സ്റ്റൈലാണ് പിണറായിക്കെന്നും സതീശന്‍ തുറന്നടിച്ചു. അകാരണമായി ലോക്ക് ഡൌണ്‍ നീട്ടിയ സര്‍ക്കാര്‍ എന്നാല്‍ അതുവഴി സാമ്പത്തികപ്രതിസന്ധിയിലായവരെ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സതീശന്‍ വിമര്‍ശിച്ചു