തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്. കെ വി തോമസിനെ താന്‍ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അദ്ദേഹം എന്റെ അധ്യാപകനാണ്, ഗുരുനാഥനാണ്, തീര്‍ച്ചയായും അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കും. അതിലെന്താണ് തെറ്റ്? പ്രചാരണ പരിപാടികള്‍ തുടങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ. വി ഡി സതീശന്‍ പറഞ്ഞു.ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്.. അങ്ങനെ പറഞ്ഞ ഒരാളില്‍ നിന്ന് മറിച്ച് ചിന്തിക്കുന്നതാണ് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെറ്റ്. ഞാന്‍ തന്നെ അദ്ദേഹത്തെ പോയി കാണും. അതിലൊരു സംശയവുമില്ല’. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉമാ തോമസിനോടും പി ടി തോമസിനോടും അടുത്ത ബന്ധവും സൗഹൃദവുമാണുള്ളത്. പക്ഷേ തെരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനാണ് പ്രധാന്യമെന്നും വികസനത്തിനൊപ്പമാണ് താന്‍ നിലകൊള്ളുകയെന്നും കെ വി തോമസ് പറഞ്ഞു.