Sunday, January 19, 2025
HomeNewsKeralaഗവര്‍ണര്‍ തലസ്ഥാനത്തെ ബിജെപിയുടെ വക്താവ്; മുഖ്യമന്ത്രിയും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം

ഗവര്‍ണര്‍ തലസ്ഥാനത്തെ ബിജെപിയുടെ വക്താവ്; മുഖ്യമന്ത്രിയും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ആളുണ്ടെന്നും ഇക്കാര്യം പല സാഹചര്യങ്ങളിലായി പ്രതിപക്ഷം ആവര്‍ത്തിച്ചുന്നയിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ നാടകം കളിച്ച് കബളിപ്പിക്കുകയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ചെയ്യുന്നത്. തലസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ വക്താവായാണ് ഗവര്‍ണറിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാത്ത ആദ്യനടപടിയും ഇപ്പോള്‍ ഒപ്പുവച്ചതുമെല്ലാം ഇവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അടിവരയിടുകയാണ്. ഇതിന്റെയെല്ലാം പുറമേ പൊതുഭരണ സെക്രട്ടറിയേയും സര്‍ക്കാര്‍ മാറ്റി. ഈ കൊടുക്കല്‍ വാങ്ങലുകളാണ് സംസ്ഥാനത്തിപ്പോള്‍ നടക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ നിയമിച്ച് സമയത്ത്, നിയമവിരുദ്ധമാ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്, ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേദിവസം നടന്ന സംഭവം ഉള്‍പ്പെടെ, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ്.സത്യത്തില്‍ ബിജെപിയുടെ, കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയായി നില്‍ക്കുന്ന ഗവര്‍ണറുമായി സിപിഐഎമ്മും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടക്കുന്നത്. ഒത്തുതീര്‍പ്പ് മാത്രമാണിതെല്ലാം. കേന്ദ്രസര്‍ക്കാരിനും ഇക്കാര്യങ്ങള്‍ അറിയാം. ബിജെപിയുടെ തിരുവന്തപുരത്തെ വക്താവായാണ് ഗവര്‍ണറിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണറുടെ പദവി തരംതാഴ്‌ന്നെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments