Sunday, January 19, 2025
HomeNewsKeralaഓർഡിനൻസിലൂടെ സർക്കാർ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: പ്രതിപക്ഷ നേതാവ്

ഓർഡിനൻസിലൂടെ സർക്കാർ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: പ്രതിപക്ഷ നേതാവ്

കൊച്ചി: ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓർഡിനൻസിലൂടെ സർക്കാർ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാൻ അധികാരം നൽകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. അധികാരത്തിലുള്ള പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ ലോകായുക്ത സർക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സർക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിങ് നടത്തി അത് തള്ളാൻ സാധിക്കും. ഇതോടെ ലോകായുക്തയ്ക്ക് പരാതി നൽകിയാൽ കാര്യവുമില്ലെന്ന നിലയിലേക്ക് വരും. ഇതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിനെതിരെയുള്ള കേസുകൾ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഈ ഓർഡിനൻസെന്നും കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments