Friday, November 22, 2024
HomeNewsKeralaതൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നു; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് വിഡി സതീശന്‍

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നു; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് വിഡി സതീശന്‍

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്.

മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടര്‍ പട്ടികയില്‍ വന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേര്‍ത്ത 6386 വോട്ടുകളുടെ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോല്‍ക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേത്.ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.വോട്ട് ഞങ്ങള്‍ക്ക് ചെയ്യണം എന്ന് ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.: ഭൂരിപക്ഷ ന്യുനപക്ഷ വര്‍ഗീയ ശക്തികളുമായി ഒരു ചര്‍ച്ചയും ഇല്ല.: അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments