Pravasimalayaly

അതിജീവിതയ്ക്കെതിരെ പറഞ്ഞ മന്ത്രിമാര്‍ മാപ്പ് പറയണം; വി ഡി സതീശന്‍

അതിജീവിതയ്ക്കെതിരെ പറഞ്ഞ മന്ത്രിമാര്‍ മാപ്പ് പറയണം. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതിയില്‍ എന്താണ് ദുരൂഹത എന്ന് കോടിയേരി പറയണം. ഇലക്ഷന്‍ കാലത്ത് എന്തിനാണ് അതിജീവിത ഹൈക്കോടതിയില്‍ പോയത് എന്നാണ് മന്ത്രിമാര്‍ ചോദിച്ചത്. ഇലക്ഷന്‍ ആയത് കൊണ്ടല്ല അവര്‍ പോയത്, ഈ മാസം ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കണം എന്ന് കോടതി പറഞ്ഞ പശ്ചാത്തലത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പാതി വഴിയില്‍ എത്തി നില്‍ക്കുകയൂം അന്വേഷണം മുന്നോട്ട് പോകാതെ നില്‍ക്കുകയും പ്രോസിക്യൂഷന്‍ തന്നെ നേരിട്ട് പറഞ്ഞ ആളുകളെ പോലും ചോദ്യം ചെയ്യാത്ത സാഹചര്യത്തില്‍ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് അതിജീവിത കോടതിയില്‍ പോയതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി .

അത് യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഈ വിഷയം രാഷ്ട്രീയായുധം ആക്കില്ല എന്ന് തന്നെ പറഞ്ഞതാണ്. ഇന്ന് അവര്‍ മുഖ്യമന്ത്രിയെ കണ്ട് ആ പ്രശനം പരിഹരിച്ച് അന്വേഷണം ശരിയായ നിലയില്‍ കൊണ്ടുപോയാല്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും.ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളാണ് അവരെ വളഞ്ഞ് വച്ച് ആക്രമിച്ചത്.

അതേസമയം നടിയെ സിപിഐഎം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.

Exit mobile version