Pravasimalayaly

സിപിഐഎം നടത്തിയത് അറസ്റ്റ് നാടകം; പിസി തന്നെ കുറിച്ച് നല്ലതൊന്നും പറയരുതേ എന്ന് വി ഡി സതീശന്‍

സിപിഐഎം നടത്തിയത് അറസ്റ്റ് നാടകമെന്നും, തൃക്കാക്കരയില്‍ ബിജെപി -സിപിഐഎം- പി സി ജോര്‍ജ് ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പി സി ജോര്‍ജിനെ ബിജെപി ഇറക്കിയത് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍. വര്‍ഗീയത പരത്തുന്നത് ഏത് വിഭാഗമായാലും എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. പിസി തന്നെ കുറിച്ച് നല്ലതൊന്നും പറയരുതേ എന്ന് വിഡി സതീശന്‍ പരിഹസിച്ചു

തൃക്കാക്കരയില്‍ കള്ളവോട്ടിന് സിപിഐഎം നീക്കം. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. തൃക്കാക്കരയില്‍ ബിജെപി -സിപിഐഎം- പി സി ജോര്‍ജ് കൂട്ടുകെട്ട്. പി സി ജോര്‍ജിന്റെ മകനും സിപിഐഎം നേതാവിന്റെ മകനും ഒരേ ഓഫീസിലിരുന്ന് ഗൂഢാലോചന നടത്തുന്നു.

വ്യാജ വിഡിയോയ്ക്ക് പിന്നില്‍ സിപിഐഎമ്മാണ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഐഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.വ്യാജ നിര്‍മ്മിതകള്‍ കൊണ്ടാണ് സിപിഐഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്.

Exit mobile version