Saturday, November 23, 2024
HomeNewsKerala'മുഖ്യമന്ത്രിയെ വെള്ളപൂശാൻ പൊലീസ് അനധികൃതമായി ഇടപെട്ടുവെന്ന് തെളിഞ്ഞു';സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: വി ഡി സതീശന്‍

‘മുഖ്യമന്ത്രിയെ വെള്ളപൂശാൻ പൊലീസ് അനധികൃതമായി ഇടപെട്ടുവെന്ന് തെളിഞ്ഞു’;സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: വി ഡി സതീശന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുറിച്ച് പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസായ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ, രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക അഴിമതി ഒക്കെ വളരെ ഭംഗിയായി നിര്‍വഹിക്കപ്പെട്ടു. അതിനുള്ള പിന്തുണ നല്‍കിയതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു. -വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനതത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കാണിക്കാന്‍ സ്വപ്നയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പൊലീസ് സംവിധാനം ഉപയോഗിച്ച ശ്രമവും പുറത്തുവന്നു. അതിനുവേണ്ടി നടന്ന ഗൂഢാലോചന അന്വേഷിക്കണം.-സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്ന് ഒന്നുകൂടി വ്യക്തമായി. പ്രതികളുടെ ലോക്കറിലുള്ള പണം ലൈഫ് മിഷന്‍ അഴിമതിക്ക് കമ്മീഷന്‍ കിട്ടിയ തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.

സ്വന്തം ഓഫീസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്. ഇതെല്ലാം പ്രതിപക്ഷം നേരത്തെ ആരോപിച്ചതാണ്. അന്ന് പരിഹസിച്ചത് മുഴുവന്‍ ഇന്ന് ശരിയാണെന്ന് അടിവരയിട്ട് പുറത്തുവന്നിരിക്കുകയാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടാക്കി. അതിന്റെ പുറകിലണ്ടായ ഗൂഢാലോചനയും പുറത്തുരും-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിന് അമിതാധികാരങ്ങള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ തള്ളിക്കളഞ്ഞാല്‍ സര്‍ക്കാരിന്റെ പല ഗൂഢാലോചനകളും പുറത്തുവരും എന്ന് അറിയാവുന്നതിനാലാണ് ശിവശങ്കറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments