Sunday, November 17, 2024
HomeNewsKeralaപിണറായി വിജയന്‍ ആദ്യമായി എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെ,ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ലെന്ന് വി...

പിണറായി വിജയന്‍ ആദ്യമായി എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെ,ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍


നിയമസഭയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. 1977ല്‍ പിണറായി വിജയന്‍ ആദ്യമായി എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതാണ് അന്ന് സിപിഐഎം പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികില്‍ ബോംബ് വച്ചവരെ അറസ്റ്റ് ചെയ്തില്ലെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളൊന്നും ബിജെപിയുടെ പിറകെ പോയിട്ടില്ല. നിങ്ങള്‍ കല്‍ക്കട്ടയില്‍ പോയി അന്വേഷിക്കൂ നിങ്ങളുടെ പാര്‍ട്ടി കമ്മിറ്റി ഓഫീസും ഏരിയ കമ്മിറ്റി ഓഫീസും ഒക്കെ ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപി എത്ര എല്‍ഡിഎഫ് ഓഫീസ് പിടിച്ചെടുത്തെന്ന് അന്വേഷിക്കുന്നത് നല്ലതാവും.

പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ രൂക്ഷബഹളം. ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല. കണ്ണൂരിലെ ബോംബ് ബോംബ് സ്‌ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡിക്ലാസെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിമര്‍ശത്തിന് അതീതനെന്ന് ധരിക്കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments